|    Nov 14 Wed, 2018 2:22 am
FLASH NEWS
Home   >  Kerala   >  

Live Update- ശമനമില്ലാതെ മഹാപ്രളയം; രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതം

Published : 17th August 2018 | Posted By: mtp rafeek

കൊച്ചി: മഴയും മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ പ്രധാന ഡാമുകള്‍ തുറന്നു വിട്ടതു കാരണം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും സൃഷ്ടിച്ച ഗുരുതരമായ പ്രളയ സാഹചര്യം തുടരുന്നു. പെരിയാറിന്റെ കരകളിലും സമീപ പ്രദേശങ്ങളിലും വെള്ളം ഇപ്പോഴും ഉയരുക തന്നെയാണ്.

തൃശൂര്‍, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിന് വ്യോമ സേന ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റിങ് നടത്തുന്നുണ്ട്. വീടുകളുടെ മേല്‍ക്കൂരയിലും കുന്നിന്‍ മുകളിലും മറ്റും കുടുങ്ങിയവരെ സേന സാഹസികമായി രക്ഷിക്കുന്നതായാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.

ഇതിനകം നൂറോളം പേര്‍ മരിച്ച പ്രളയ സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. അടുത്ത 48 മണിക്കൂറില്‍ കേരളത്തിലെ മഴയുടെ തീവ്രതയില്‍ കുറവുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് പോലുള്ള ജില്ലകളില്‍ സ്ഥിതിഗതികളില്‍ പുരോഗതിയുണ്ട്. വ്യാഴാഴ്ച്ച മഴക്കെടുതിയില്‍ 30ഓളം ജീവനുകളാണ് നഷ്ടപ്പെട്ടത്, റെയില്‍, റോഡ് ഗതാഗതം താറുമാറായി.

Live Update

5:44:35 PM

പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരുടെ നമ്പര്‍: ഡി. സജുലാല്‍, സീനിയര്‍ സൂപ്രണ്ട്- 9496047039, കെ. പ്രശാന്ത് കുമാര്‍, സീനിയര്‍ സൂപ്രണ്ട്- 9496040605, ഷാജഹാന്‍ എ, സീനിയര്‍ സൂപ്രണ്ട്- 9496047037, പ്രഫുല്ലചന്ദ്രന്‍ എസ്, സീനിയര്‍ സൂപ്രണ്ട്- 9496047038, അനില്‍കുമാര്‍ വി., സീനിയര്‍ സൂപ്രണ്ട്- 946047040, ജി. ഹരികൃഷ്ണന്‍, പബ്ളിസിറ്റി ഓഫീസര്‍- 9496047036, സതീഷ്‌കുമാര്‍ ജി.കെ, സീനിയര്‍ സൂപ്രണ്ട്- 9496047041.

4:26:25 PM

പത്തനംതിട്ടയില്‍ 6050 ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 6050 പേരെ കഴിഞ്ഞ രണ്ട് ദിവസമായി എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പൊതുജനങ്ങളും സന്നദ്ധസംഘടനകളും ചേര്‍ന്ന് നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. എല്ലാ സ്ഥലങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയവരെ ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കുടിവെള്ളവും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേകടീമിനെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും പത്ത് വാഹനങ്ങളിലായി എത്തുന്ന ഭക്ഷണസാധനങ്ങള്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. കോഴഞ്ചേരി തിരുവല്ല താലൂക്കുകളിലാണ് ഒറ്റപ്പെട്ട് കിടന്നിരുന്ന ആളുകളെ മാറ്റിയിട്ടുള്ളത്. നാവികസേനയുടെ ഹെലികോപ്ടറുകള്‍ രണ്ട് ദിവസമായി ആറന്മുള റാന്നി താലൂക്കുകളിലും രക്ഷാപ്രവര്‍ത്തനം നടത്തി വരികയായിരുന്നു. ഇന്ന് തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ഹെലികോപ്ടറുകളില്‍ ആളുകളെ മാറ്റുന്നുണ്ട്. തിരുവല്ല താലൂക്കില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ ഈ പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോള്‍ കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ചിട്ടുള്ളത്. വിവിധ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തിയിട്ടുള്ളതിനാലും നീരൊഴുക്ക് കുറഞ്ഞിട്ടുള്ളതിനാലും ജലനിരപ്പില്‍ വലിയ ഉയര്‍ച്ചയുണ്ടാകുന്നില്ല. എന്നാല്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ജലം ഇറങ്ങുന്നത് മൂലം താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് അല്‍പം ഉയരാന്‍ സാധ്യതയുണ്ട്. റാന്നി കോഴഞ്ചേരി താലൂക്കുകളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയുണ്ട്. ഇത് മുന്നില്‍ കണ്ട് തിരുവല്ലയില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെയും ബോട്ടുകളും ഹെലികോപ്ടറും വിന്യസിച്ചിട്ടുണ്ട്.
തിരുവല്ലയില്‍ നടക്കുന്നത് ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണെന്ന്്് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്ടിംഗ് നടത്തും. ഏറ്റവും ശ്രദ്ധ തിരുവല്ലയില്‍ കൊടുക്കുകയാണ്. റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. ആറന്മുളയില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്ടിംഗ് ആരംഭിച്ചു. അടൂരില്‍ എത്തിയ 23 ബോട്ടുകളില്‍ മൂന്ന് എണ്ണം പന്തളത്തേക്കും 10 എണ്ണം തിരുവല്ലയിലേക്കും 10 എണ്ണം പത്തനംതിട്ടയിലേക്കും അയച്ചു.
തിരുവനന്തപുരത്തു നിന്നും ഇന്നലെ രാത്രി കടപ്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് ബോട്ടുകള്‍ എത്തിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ലയില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൂന്നു ബോട്ടുകള്‍ ഇന്നും വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തു നിന്ന് എത്തിച്ച കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവ വട്ടടി, തോട്ടടി തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് ഉപയോഗിക്കുക. ഇന്നലെ രാത്രി എത്തിച്ച മറ്റ് രണ്ട് സ്പീഡ് ബോട്ടുകള്‍ കുറ്റൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. തിരുവല്ലയില്‍ എത്തിയിട്ടുള്ള ആര്‍മിയുടെ മൂന്നു ബോട്ടുകള്‍ നിരണത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
കോഴഞ്ചേരി ആറന്മുള മേഖലയില്‍ കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫിന്റെ 15 ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമേ ആറോളം ഫിഷിംഗ് ബോട്ടുകളും വിന്യസിച്ചിരുന്നു. നാടന്‍ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോഴഞ്ചേരി, ആറന്മുള മേഖലയില്‍ ഇന്നലെ മാത്രം 1200 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ ബോട്ടുകളും വള്ളങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ബോട്ടുകള്‍ ഇവിടേക്ക് അയയ്ക്കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ആറാട്ടുപുഴ, കോഴിപ്പാലം, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളിലേക്ക് നാലു ബോട്ടുകള്‍ പുതുതായി എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇതുവരെ എത്തിച്ചേരാന്‍ കഴിയാതിരുന്ന എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാരാമണ്ണിലേക്ക് രണ്ട് ബോട്ടുകള്‍ അയച്ചിട്ടുണ്ട്. ക്യാമ്പുകളിലെ ഭക്ഷണ വിതരണം ഉറപ്പാക്കിയിട്ടുള്ളതായും കളക്ടര്‍ പറഞ്ഞു.

3:52:22 PM

വയ്യാറ്റുപുഴയില്‍ ഉരുള്‍പൊട്ടി കാണാതായവരുടെ മൃതദേഹം കണ്ടുകിട്ടി. വയ്യാറ്റുപുഴകുളങ്ങരവാലി, മണ്ണില്‍ വീട്ടില്‍ രാജന്‍ (59) രമണി (59)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്്്.

3:45:33 PM

ചെങ്ങന്നൂര്‍ പമ്പാതീരത്ത് 3 പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപോര്‍ട്ടുകള്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

3:18:03 PM
രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു
കൊടുങ്ങല്ലൂര്‍ : രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ആല ഗോതുരുത്തില്‍ പനവായില്‍ വിശ്വനാഥന്റെ മകന്‍ ശരത് ആണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ ദുരിതാശ്വാസ ക്യാമ്പില്‍കഴിയുകയായിരുന്ന ശരത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍

3:15:24 PM

ദുരിതാശ്വാസ കാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ മാവേലി സ്‌റ്റോറില്‍ നിന്നു ലഭിക്കും

തിരുവനന്തപുരം : പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങള്‍ക്കും തൊട്ടടുത്ത മാവേലി സ്‌റ്റോറുകളില്‍ സമീപിക്കാവുന്നതാണെന്ന്്്്് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.
ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട മാവേലി സ്‌റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യത്തിന് ഉള്ള സാധനങ്ങള്‍ എല്ലാ മാവേലി സ്‌റ്റോറുകളിലും എത്തിച്ചു നല്‍കുവാന്‍ ഗോഡൗണ്‍ ചുമതലയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

2.30 PM

തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

വ്യാപകമായി കനത്ത മഴയ്ക്കുള്ള സാഹചര്യം മാറി അന്തരീക്ഷം തെളിഞ്ഞതിനെത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കാസര്‍കോഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലൊഴികെ മറ്റെല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് തുടരും.

12.45 PM പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം

Press Meet 17/08/2018

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുന്നു

Posted by Chief Minister's Office, Kerala on Thursday, August 16, 2018

12.45 PM പുനലൂര്‍ പ്രണവം ഹോസ്പിറ്റല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടതിന് തുടര്‍ന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റുന്നു

12.25 PM പത്തനംതിട്ടയില്‍ 262 ദുരിതാശ്വാസ ക്യാംപുകള്‍ ; 28000 പേര്‍ ക്യാംപുകളില്‍. കൂടുതല്‍ ക്യാംപുകള്‍ തുറക്കുന്നു

12.20 PM കുട്ടനാട്ടില്‍ നിന്നുള്ള ആയിരങ്ങളെ ആലപ്പുഴയിലേക്ക് മാറ്റുന്നു. ബോട്ടുകളിലും വള്ളങ്ങളിലുമായി ഇവരെ ആലപ്പുഴയിലെയും പരിസരത്തെയും ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് കൊണ്ടു പോകുന്നത്.

12.00 PM രക്ഷാ ദൗത്യത്തിന് കെഎസ്ആര്‍ടിസിയും. തിരുവനന്തപുരം വിമാനത്താവളം ടെക്‌നിക്കല്‍ ഏരിയ.

11.56 AM തലസ്ഥാനത്തുനിന്ന് പ്രളയബാധിത ജില്ലകളിലേക്ക് എത്തുന്നതിന് ഇപ്പോൾ ഏറ്റവുമധികം ആശ്രയിക്കുന്നത് കൊല്ലം വഴിയുള്ള ദേശീയപാത 66 ആണ്. രക്ഷാപ്രവർത്തകർക്കും സേനാംഗങ്ങൾക്കും എത്തിച്ചേരുന്നതിനും ബോട്ടുകൾ, വിതരണ സാമഗ്രികൾ കാലതാമസമില്ലാതെ എത്തിക്കുന്നതിനുമുള്ള പ്രാധാന്യം കണക്കിലെടുത്ത് കൊല്ലം പരിധിയിലെ ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ ബി കൃഷ്ണ പറഞ്ഞു.

11.54 AM തെന്മല ഡാമിലെ ജലനിരപ്പ്115.95 മീറ്റർ. ഷട്ടറുകൾ മൂന്നും 180 സെന്റീമീറ്റർ ഉയർത്തിയിരിക്കുന്നു, ശക്തമായ മഴ പെയ്തില്ലെങ്കിൽ ഷട്ടറുകൾ കൂടുതലായി ഉയർത്തേണ്ട സാഹചര്യമില്ല.

11.53 AM കൊല്ലം കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ കോയിക്കൽ മുറിയിൽ തോട്ടിലൂടെ കല്ലടയാറ്റിൽ നിന്നും വെള്ളം കേറുന്നതിനാൽ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

11.51 AM കൊച്ചിയില്‍ ആകാശം തെളിഞ്ഞു; എന്നാല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 72 മണിക്കൂറിനിടെ ആദ്യമായാണ് കൊച്ചിയില്‍ സൂര്യവെളിച്ചം കാണുന്നത്‌

11.50 AM ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേവിയെത്തി. ഒറ്റപ്പെട്ട് കഴിയുന്നവര്‍ രക്ഷാ പ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് ചുവന്നതോ, വെള്ളയോ നിറത്തിലുള്ള തുണി വീശണം

11.49 AM ആലുവയ്ക്ക് സമീപം ദേശീയ പാതയില്‍ വെള്ളം നിറഞ്ഞ നിലയില്‍

11.46 AM കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും

11.45 AM സുപ്രിം കോടതിയില്‍ ഇന്ന് വാദം
കേരളത്തിലെ പ്രളയ സാഹചര്യം സംബന്ധിച്ച ഹരജി സുപ്രിം കോടതി ഇന്ന് ഉച്ചയ്ക്ക് മുമ്പ് പരിഗണിക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു

11.00 AM ട്രെയ്‌നുകള്‍ റദ്ദാക്കി

തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിലെ വിവിധ പ്രദേശങ്ങളില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതും മണ്ണിടിച്ചിലും കാരണം നിരവധി ട്രെയ്‌നുകള്‍ റദ്ദാക്കി

പൂര്‍ണമായും റദ്ദാക്കിയ ട്രെയ്‌നുകള്‍

TRAINS FULLY CANCELLED

Train No. 16860 Mangalore – Chennai Egmore Express of 17.08.2018 is fully cancelled

Train No 16605 Mangalore Central – Nagercoil Jn Ernad express of 17.08.2018 is fully cancelled

Train No.16649 Mangalore – Nagercoil Parasuram Express of 17.08.2018 is fully cancelled

Train No. 22609 Mangalore – Coimbatore Express of 17.08.2018 is fully cancelled

Train No 12081 Kannur – Thiruvananthapuram Jan shatadhi Express of 17.08.2018 is fully cancelled

Train No.16308 Kannur – Alappuzha Express of 17.08.2018 is fully cancelled

Train No. 66611/66612 Palakkad–Ernakulam MEMU services cancelled on 17.08.2018.

ഭാഗികമായി റദ്ദാക്കിയ ട്രെയ്‌നുകള്‍

Train No.12432 Hazrat Nizamuddin-Thiruvananthapuram Rajdhani Express that left Hazrat Nizamuddin on 14th August may be short terminated at Kozhikkode.

Train No.12618 Nizamuddin – Erankulam Express may be short terminated at Kozhikkode on 17th August, 2018.

Train No 16345 Lokmanya Tilak Terminus – Trivandrum Netravathi Express may be short terminated at Kozhikkode on 17th August, 2018.

Train No 22149 Ernakulam – Pune Jn Express started from Kozhikkode at 08.50 hrs., on 17th August, 2018.

Train No. 56324 Mangalore – Coimbatore Passenger of 17th August is partially cancelled between Kozhikkode and Coimbatore

Train No. 12218 Chandigardh – Kochuveli Kerala Sampark Kranti Express that left on 15th August is terminated at Kozhikkode and partially cancelled between Chandigardh and Kochuveli.

Train No. 18567 Visakhapatnam – Kollam Express, that left on 16th August is terminated at Coimbatore and will be partially cancelled between Coimbatore and Kollam and will return as Train No. 18568 Kollam – Visakhapatnam Express from Coimbatore on 17th August, 2018.

പ്രത്യേകമായി ഏര്‍പ്പെടുത്തിയ പാസഞ്ചര്‍ ട്രെയ്‌നുകള്‍

1. A Passenger Special train -From Ernakulam Jn to Thiruvananthapuram central via Alappuzha (17.08.18).

Stoppages: Kumbalam, Turavur, Cherthala, Mararikulam, Alappuzha, Ambalappuzha, Haripad, Cheppad, Karunagapally, Sasthankotta, Perinad, Kollam, Mayyanad, Paravur, Varkala, Kadakkavur, Chirayinkeezh, Murukkumpuzha, Kazhakuttam, Kochuveli.

2. A Passenger Special – Fom Thiruvananthapuram central to Ernakulam Jn via Alappuzha, This will start from Thiruvananthapuram central at 09:00 AM (Instead of 08.30 AM, 17.08.18).

Stoppages: Kochuveli, Kazhakuttam, Murukkumpuzha, Chirayinkeezh, Kadakkavur, Varkala, Paravur, Mayyanad, Kollam, Perinad, Sasthankotta, Karunagapally, Cheppad, Haripad, Ampalapuzha, Alappuzha, Mararikulam, Cherthala, Turavur, Kumbalam.

3. A Passenger Special train -From Ernakulam Jn to Thiruvananthapuram via Alappuzha at 11:00 AM (17.08.18). This train will stop at all the stations between Ernakulam Jn and Thiruvananthapuram central. This will connect passengers to Ananthapuri express (Thiruvananthapuram central to Chennai Egmore)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss