|    Aug 18 Sat, 2018 10:06 pm
FLASH NEWS
Home   >  National   >  

വേള്‍ഡ് സ്‌കൂള്‍ ഡിബേറ്റിങില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വെള്ളി

Published : 2nd August 2018 | Posted By: mtp rafeek

ചെന്നൈ: ക്രൊയേഷ്യയില്‍ നടന്ന വേള്‍ഡ് സ്‌കൂള്‍ ഡിബേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ധനഞ്ജയ് അശോക് ലോകത്തിലെ ഏറ്റവും നല്ല പ്രഭാഷകന്‍ എന്ന ബഹുമതി നേടി.

ഹേമന്ത് ഭരത ചക്രവര്‍ത്തി, ധനഞ്ജയ് അശോക്, തേജസ് സുബ്രഹ്മണ്യന്‍, മന്യ ഗുപ്ത, സരണ്യ രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് നേട്ടം കരസ്ഥമാക്കിയത്. തേജസ് സുബ്രഹ്മണ്യന്‍, ഹേമന്ത് ഭരത ചക്രവര്‍ത്തി എന്നിവര്‍ ബെസ്റ്റ് സ്പീക്കര്‍ മല്‍സരത്തില്‍ യഥാക്രമം 10, 16 സ്ഥാനങ്ങള്‍ നേടി.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 600 പേര്‍ പങ്കെടുത്ത വേള്‍ഡ് സ്‌കൂള്‍ ഡിബേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ചൈനയാണ് ഒന്നാമതെത്തിയത്. ആറ് മാസത്തെ സെലക്ഷന്‍ പ്രക്രിയയിലൂടെ ആയിരത്തോളം വിദ്യാര്‍ഥികളില്‍ നിന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡിബേറ്റിങ് സൊസൈറ്റിയാണ് ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തത്.

ബംഗളൂരു ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നിന്ന് ഇപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ധനഞ്ജയ് അശോക് അശോക് ടൊറന്റോ യൂനിവേഴ്‌സിറ്റിയില്‍ ചേരാനിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss