|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  Kerala   >  

അടിമാലിയില്‍ മീന്‍ വ്യാപാരിയെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചു

Published : 3rd December 2018 | Posted By: mtp rafeek

അടിമാലി: അഞ്ചംഗ സംഘത്തിന്റെ നേതൃത്വ ത്തില്‍ മീന്‍വ്യാപാരിയെ വാഹനത്തില്‍ നിന്നു വലിച്ച് താഴെയിട്ട് ക്രൂരമായി മര്‍ദിച്ചു. അടിമലിമാങ്കുളം കുവൈറ്റ് സിറ്റിയില്‍ വച്ചാണ് അരുണ്‍, പിതാവ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചോളം പേര്‍ ചേര്‍ന്ന് പത്താംമൈല്‍ സ്വദേശി താണേലില്‍ മക്കാര്‍ (68)നെ ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വര്‍ഷങ്ങളായി മാങ്കുളം മേഖലകളില്‍ വാഹനത്തില്‍ മീന്‍ വ്യാപാരം നടത്തിവന്നിരുന്നയാളാണ് മ്കാര്‍. ജോര്‍ജ് മീന്‍ വാങ്ങിയവകയില്‍ മുപ്പതിനായിരം രൂപയിലധികം കൊടുക്കാനു ണ്ടെന്ന് പറയുന്നു. പണം ചോദിച്ചതാണ് ജോര്‍ജിനെ പ്രകോപിപ്പിച്ചത്. വാഹനത്തില്‍ നിന്നും വലിച്ച് താഴെയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദന ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. മൂന്നാര്‍ പൊലിസ് കേസ്സെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss