|    Dec 19 Wed, 2018 7:54 pm
FLASH NEWS
Home   >  Kerala   >  

മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

Published : 17th November 2018 | Posted By: G.A.G

തെക്കു കിഴക്കന്‍ അറബിക്കടലില്‍ ഗജ ചുഴലിക്കാറ്റ് രാവിലെ 5.30 (17/11/2018) നോട് കൂടി ന്യൂനമര്‍ദ്ദം ആയി രൂപപ്പെടുകയും ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കു കിഴക്കു അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കി. മീ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കി. മീ വേഗത്തിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്.ആയതിനാല്‍ 20. 11. 2018 വരെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വേഗത്തിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്.

ശക്തമായ കാറ്റടിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ മരങ്ങള്‍, വൈദ്യുത തൂണുകള്‍, ടവറുകള്‍ എന്നിവിടങ്ങളില്‍ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങള്‍ നിര്‍ത്തി ഇടുകയോ ചെയ്യാന്‍ പാടുള്ളതല്ല

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss