|    Dec 17 Mon, 2018 11:20 am
FLASH NEWS
Home   >  National   >  

ഛത്തിസ്ഗഢ് പോളിങ് ബൂത്തിലേക്ക്

Published : 11th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തിസ്ഗഢില്‍ തിങ്കളാഴ്ച്ച ഒന്നാം ഘട്ട പോളിങ് നടക്കും. മാവോയിസ്റ്റ് സ്വാധീന ജില്ലകളായ ബസ്തര്‍, ചിത്രകോട്ട്, ഉള്‍പ്പെടെയുള്ള 18 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിങ് മത്സരിക്കുന്ന രാജ്‌നന്ദ്ഗാവ് അടക്കമുള്ള മണ്ഡലങ്ങള്‍ നാളെ വിധിയെഴുതും. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍, ചില മേഖലകളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചു മണിവരെയും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മാവോയി്‌സ്റ്റുകല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 12 ഹെലികോപ്റ്ററുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ നടക്കുന്ന 18 മണ്ഡലങ്ങളിലേക്ക് 190 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 4336 പോളിങ് ബുത്തുകളിലായി 31,79,520 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിധാനാവകാശം വിനിയോഗിക്കുക. ഇതില്‍ 15,57,592 പേര്‍ വനിതകളും 89 പേര്‍ മൂന്നാം ലിംഗക്കാരുമാണ്. സംസ്ഥാനത്തെ 60 ശതമാനം വോട്ടര്‍മാരും 18നും 39നും ഇടയില്‍ പ്രായമുള്ളവരാണ്. വനിതകള്‍ക്ക് വോട്ട് ചെയ്യാനായി സ്ത്രീ സൗഹൃദ പോളിങ് ബൂത്തകളും സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം ബൂത്തുകളിലെ എല്ലാ പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരും വനിതളായിരിക്കും. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി എല്ലാ പോളിങ് ബൂത്തുകളിലും ‘വോട്ടര്‍ സെല്‍ഫി സോണ്‍്’ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് സെല്‍ഫികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുബ്രത് സാഹൂ പറഞ്ഞു.
90 നിയമസഭാ സീറ്റുകളുള്ള ഛത്തിസ്ഗഡില്‍ രണ്ടാം ഘട്ട പോളിങ് നടക്കുന്നത് ഈ മാസം 20നാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss