|    Dec 11 Tue, 2018 8:08 pm
FLASH NEWS
Home   >  Kerala   >  

ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്ന്; മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യക്കും ജീവനക്കാര്‍ക്കുമെതിരേ എഫ്‌ഐആര്‍

Published : 14th November 2018 | Posted By: afsal ph

 


തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് കാണിച്ച് മന്ത്രി മാത്യൂ ടി തോമസിന്റെ ഭാര്യക്കും നാല് ജീവനക്കാര്‍ക്കുമെതിരെ മന്ത്രിയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് സമര്‍പ്പിച്ച ഹരജിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഭാര്യ അച്ചാമ്മ അലക്‌സിനും സ്റ്റാഫുകളായ അനുഷ, മൈമൂന, സുഷീല, സതീഷ് എന്നിവര്‍ക്കുമെതിരെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മന്ത്രിയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് ഉഷ രാജേന്ദ്രന്‍ സമര്‍പ്പിച്ച സ്വകാര്യ ഹരജിയില്‍ എസ്‌സിഎസ്ടി നിയമപ്രകാരം കേസന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം എസ്്എച്ച്ഒ ആണ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം. മന്ത്രിയുടെ ഭാര്യ പരാതിക്കാരിയോട് മരുമകന്റെ ഷൂ പോളിഷ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ജോലി ചെയ്യാന്‍ വിസമ്മതിച്ചത് മൂലം ജീവനക്കാരുടെ മുന്നില്‍ വച്ച് ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ഉഷ ആരോപിച്ചു. ജോലി ഉപേക്ഷിച്ച് പോയ താന്‍ പരാതി നല്‍കുമെന്ന ഭയത്താല്‍ വ്യാജ മോഷണക്കുറ്റത്തില്‍പെടുത്തിയെന്നും ഉഷ ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss