|    Nov 16 Fri, 2018 1:55 pm
FLASH NEWS
Home   >  Kerala   >  

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published : 3rd November 2018 | Posted By: mtp rafeek


കോട്ടയം: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നിയമനടപടി നേരിടുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ വി വിശ്വനാഥന്‍ (68) ആത്മഹത്യ ചെയ്തു. സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍നിന്ന് ചാടിയായിരുന്നു ആത്മഹത്യ.

കോടികളുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ വിശ്വനാഥന്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കടബാധ്യതയുടെ പേരില്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഹരജി നല്‍കുകയും ഇത് പരിഗണിച്ച് കോടതി പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ പ്രതിഷേധവുമായി രംഗത്തുവരികയും കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

ജയിലില്‍ നിന്നിറങ്ങിയ വിശ്വനാഥനെ മാനസിക അസ്വസ്ഥതയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയില്‍ കുടെയുണ്ടായിരുന്ന ഭാര്യയുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആശുപത്രിയുടെ മുകള്‍ നിലയിലേക്ക് പോയി ആത്മഹത്യ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss