|    Nov 17 Sat, 2018 3:59 pm
FLASH NEWS
Home   >  National   >  

മോദിയുടെ ഓഫിസ് മന്ത്രാലയങ്ങളുടെ എതിര്‍പ്പും മാനദണ്ഡങ്ങളും മറികടന്നാണ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് വിശിഷ്ട പദവി നല്‍കിയതെന്ന് ആര്‍ടിഐ രേഖ

Published : 29th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫിസ് ധനമന്ത്രാലയത്തിന്റെയും മാനവവിഭവ വികസന മന്ത്രാലയത്തിന്റെയും എതിര്‍പ്പും മാനദണ്ഡങ്ങളും മറികടന്നാണ് റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് വിശിഷ്ട പദവി നല്‍കാന്‍ ഇടപെട്ടതെന്ന് വിവരാവകാശ രേഖ. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വിശിഷ്ട പദവി നല്‍കുന്ന സ്ഥാപനങ്ങളില്‍ ദൃഢമായ ഉത്തരവാദിത്വ സ്വഭാവം,ആവശ്യമായ ഭൂമി, സാമ്പത്തികത,പിഴ,അധ്യാപക-വിദ്യാര്‍ഥി അനുപാതം, കോഴ്‌സുകളില്‍ ആവശ്യാനുസരണം മാറ്റം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ശക്തമായ മാനദണ്ഡങ്ങള്‍ വേണമെന്നായിരുന്നു മന്ത്രാലയങ്ങള്‍ക്ക് ഉണ്ടായിരുന്നത്.എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഈ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി.

10:1 എന്ന തോതില്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം മൂന്നുവര്‍ഷം കൊണ്ട് ഈ സ്ഥാപനങ്ങള്‍ നേടണമെന്നത് 5 വര്‍ഷം കൊണ്ട് കൈവരിച്ചാല്‍ മതിയെന്ന് തിരുത്തി.സ്ഥാപനങ്ങള്‍ക്കുണ്ടാകേണ്ട കരുതല്‍ ഫണ്ട് 1,000 കോടി രൂപ എന്നത് 100 കോടി രൂപയാക്കി.കരുതല്‍ ഫണ്ട് 100 കോടിയില്‍നിന്ന് 60 കോടിയിലേക്ക് കുറച്ചു. ഈ ഫണ്ടില്‍ യുജിസിക്ക് പരിശോധന നടത്താമെന്ന മാനദണ്ഡവും ഒഴിവാക്കി.സ്വകാര്യ അപേക്ഷകര്‍ക്ക് പര്യാപ്തമായ ഭൂമി ഉണ്ടാകണമെന്ന നിബന്ധനയും തിരുത്തി. വിശിഷ്ടപദവി നല്‍കുന്ന സ്ഥാപനങ്ങളില്‍ ഓരോ വര്‍ഷവും പരിശോധന നടത്തണമെന്ന നിര്‍ദേശം മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാക്കി. പൊതുസ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷത്തില്‍ പ്രഖ്യാപിത പദ്ധതി നേട്ടങ്ങള്‍ കൈവരിച്ചില്ലെങ്കില്‍ ഫണ്ട് തിരിച്ചെടുക്കാനും പിഴയീടാക്കാനും മന്ത്രാലയം നിര്‍ദേശിച്ചതും പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കി. രാജ്യത്തെ ജെഎന്‍എയുവിനെയും കേന്ദ്ര സര്‍വകലാശാലകളെയും തള്ളിയാണു സ്വകാര്യ മേഖലയില്‍ നിന്നു തുടങ്ങാനിരിക്കുന്ന (ഗ്രീന്‍ ഫീല്‍ഡ്) സ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുത്തി ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss