|    Dec 17 Mon, 2018 10:23 am
FLASH NEWS
Home   >  News Today   >  

കരിങ്കടലില്‍ ഉക്രയിന്‍-റഷ്യ സംഘര്‍ഷം: മൂന്ന് ഉക്രേനിയന്‍ പടക്കപ്പലുകള്‍ പിടിച്ചെടുത്തു

Published : 26th November 2018 | Posted By: sruthi srt

കീവ്: മോസ്‌കോയ്ക്ക് സമീപത്തെ ക്രിമിയയിലെ സമുദ്രഭാഗത്ത് വച്ച് മൂന്ന് ഉക്രയിന്‍ പടകപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഉക്രയിന്‍ കപ്പിലിലെ ജീവനക്കാര്‍ക്കെതിരേ റഷ്യ വെടിവയ്പ് നടത്തിയതായും റിപോര്‍ച്ചുണ്ട്. തങ്ങളുടെ അതിര്‍ത്തിയിലേക്ക് ഉെ്രെകന്‍ കപ്പലുകള്‍ എത്തിയതാണ് പ്രശ്‌നനത്തിന് കാരണമെന്നാണ് റഷ്യയുടെ വിശദീകരണം.

എന്നാല്‍ ഇത് തള്ളിയ ഉക്രയിന്‍ പറയുന്നത് യാതൊരു പ്രകോപനവും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ്.സംഭവത്തില്‍ ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലുമായി അടിയന്തിര യോഗം നടത്താന്‍ റഷ്യ ശ്രമം ആരംഭിച്ചിട്ടുണ്ട്.പാശ്ചാത്യ ശക്തികളുമായി ഉെ്രെകനുള്ള ബന്ധങ്ങള്‍ റഷ്യയെ അസ്വസ്ഥരാക്കിയിരുന്നു. ഇത്തരം കടന്നുകയറ്റത്തിലൂടെ പാശ്ചാത്യ ശക്തികളുടെ ആജ്ഞകള്‍ നടപ്പാക്കുകയാണ് ഉെ്രെകന്‍ ചെയ്യുന്നതെന്നാണ് റഷ്യയുടെ ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss