|    Nov 21 Wed, 2018 2:18 pm
FLASH NEWS
Home   >  National   >  

രാമനോ നബിയോ അല്ല; വോട്ടാണ് ജയിപ്പിക്കുന്നതെന്ന് ഫാറൂഖ് അബ്്ദുല്ല

Published : 1st November 2018 | Posted By: basheer pamburuthi

 

ജമ്മു: രാമനോ നബിയോ അല്ല ജനങ്ങളുടെ വോട്ടാണ് തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കുകയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല. രാമക്ഷേത്രംെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമന്‍ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ രാമനോ നബിയോ അല്ല ജനങ്ങളുടെ വോട്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ സഖ്യം രൂപീകരിക്കാനായി പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് സംസാരിക്കണം. ഹിന്ദു ഭരണാധികാരി ജമ്മു കശ്മീര്‍ ഭരിച്ചപ്പോള്‍ സംസ്ഥാനത്ത് സമാധാനമുണ്ടായിരുന്നെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കാന്‍ മാത്രമുള്ളതാണെന്നു അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss