|    Dec 15 Sat, 2018 12:42 am
FLASH NEWS
Home   >  National   >  

കടബാധ്യത; ഗുജറാത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Published : 14th November 2018 | Posted By: afsal ph


അഹ്മദാബാദ്: ഗുജറാത്തില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജ്‌കോട്ട് ജില്ലാ സ്വദേശിയായ ശിവരാജ് മഞ്ചാരിയ(34)യാണ് സ്വവസതിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനകം ഇത് സംസ്ഥാനത്തെ ആറാമത്തെ കര്‍ഷക ആത്മഹത്യയാണെന്നു പോലിസ് പറഞ്ഞു.
കൃഷിഭൂമിയില്‍ കിണര്‍ കുഴിച്ചതില്‍ വന്ന നഷ്ടത്തില്‍ മഞ്ചാരിയ അസ്വസ്ഥനായിരുന്നു. നേരത്തേ തന്നെ ഒരു ലക്ഷം രൂപയുടെ കടവുമുണ്ടായിരുന്നു. സുരേന്ദ്രനഗര്‍, ജാംനഗര്‍, പോര്‍ബന്തര്‍, അംറേലി എന്നിവയടക്കം വിവിധ ജില്ലകളിലായാണ് കഴിഞ്ഞ രണ്ടു മാസത്തിനകം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയത്. ഗുജറാത്ത് കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപോര്‍ട്ടുകള്‍ കാണിക്കുന്നത്. ഈ മണ്‍സൂണില്‍ സംസ്ഥാനത്ത് ശരാശരി 76.72 ശതമാനം മഴയാണു ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss