|    Dec 11 Tue, 2018 10:20 pm
FLASH NEWS
Home   >  National   >  

ഗുജറാത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published : 11th November 2018 | Posted By: afsal ph

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പങ്കെടുത്ത പരിപാടിക്കിടെ കര്‍ഷകന്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ പ്രാന്‍സലി ഗ്രാമത്തില്‍ മസ്‌റിഭായ് ദോദിയ എന്ന കര്‍ഷകനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭൂമാഫിയയുടെ കയ്യേറ്റം മൂലം തന്റെ കൃഷിയിടം ഉപയോഗ ശൂന്യമായതില്‍ മനംനൊന്താണ് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കോണിനാര്‍ താലൂക്കിലെ ഡോലോസാ ഗ്രാമത്തിലാണ് മസ്‌റിഭായ് ദോദിയയുടെ കൃഷിഭൂമി. ഇതിന് മുന്നിലുള്ള പഞ്ചായത്തിന്റെ സ്ഥലം ഭൂമാപിയ കയ്യേറ്റം ചെയ്തിരിക്കുകയാണ്. ഇത് മൂലം ദോദിയക്ക് തന്റെ ഭൂമിയിലേക്ക് കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഈ കയ്യേറ്റം ഒഴിപ്പിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും തദ്ദേശ ഭരണകര്‍ത്താക്കള്‍ ഇടപെട്ടില്ല. ഇതോടെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വന്ന് കീടനാശിനി കഴിക്കുകയായിരുന്നു.
തന്റെ സ്ഥലത്തിന് മുന്നിലുള്ള പഞ്ചായത്തിന്റെ സ്ഥലം ഭൂമാഫിയ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ആശുപത്രിയിലെത്തിയ മാധ്യമങ്ങളോട് ദോദിയ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss