|    Dec 14 Fri, 2018 8:27 am
FLASH NEWS
Home   >  News Today   >  

വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മല്‍സരം പിന്‍വലിച്ചു

Published : 31st August 2018 | Posted By: sruthi srt

കോപന്‍ഹേഗന്‍: നവംബറില്‍ നടത്താനിരുന്ന വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ നിന്ന് ഡെന്‍മാര്‍ക്കിലെ മുസ്‌ലിംകുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവും തീവ്ര വലതുപക്ഷ എംപിയുമായ ഗീര്‍റ്റ് വില്‍ഡേഴ്‌സ് പിന്‍മാറി. തനിക്കെതിരേ മാത്രമല്ല  ജനതയ്‌ക്കെതിരേയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. മറ്റുള്ളവരെ പ്രശ്‌നത്തില്‍ ചാടിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.എന്നാല്‍ ഇസ്‌ലാമിനെതിരായ തന്റെ വ്യക്തിപരമായ പ്രചാരണം തുടരുമെന്നും ഗീര്‍റ്റ് വില്‍ഡേഴ്‌സ് പറഞ്ഞു.

മല്‍സരത്തിന്റെ പേരില്‍ ഗീര്‍റ്റ് വില്‍ഡേഴ്‌സിനെതിരെ വധഭീഷണി മുഴക്കിയ 26കാരനായ പാക് സ്വദേശിയെ ഹേഗില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ മല്‍സരത്തിനെതിരേ പ്രതിഷേധവും നടന്നു. പാകിസ്ഥാനിലെ ചില സംഘടനകള്‍ രാജ്യവും മറ്റ് മുസ്ലീം രാഷ്ട്രങ്ങളും ഡെന്‍മാര്‍ക്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.അഫ്ഗാനിസ്ഥാനിലെ ഡച്ച് സൈന്യത്തെ ആക്രമിക്കാന്‍ താലിബാനും അഫ്ഗാന്‍ സൈനികരോട് ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ തെളിയിക്കപ്പെട്ടതെന്നാണ് ഗീര്‍റ്റ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ വിവാദ കാര്‍ട്ടൂണ്‍ മല്‍സരവുമായി ബന്ധമില്ലെന്നും ഇസ്‌ലാമിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കലല്ല, പ്രകോപനമുണ്ടാക്കലാണ് ഗില്‍റ്റിന്റെ ലക്ഷ്യമെന്നുമാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രതികരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss