|    Nov 14 Wed, 2018 2:25 am
FLASH NEWS
Home   >  Kerala   >  

ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

Published : 23rd August 2018 | Posted By: G.A.G

കോട്ടയം: ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം. തന്നുവേലില്‍ കുന്നേല്‍ മൂഴിമേല്‍ ബിജുവിന്റെ അമ്മ പൊന്നമ്മ(63), ഭാര്യ ദീപ്തി (32), മക്കളായ ഗൗരി നന്ദ (8), രാധാനന്ദാ (മൂന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ഇവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്്. പാലായിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനാണ് ബിജു. ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss