|    Sep 19 Wed, 2018 10:10 am
FLASH NEWS
Home   >  National   >  

കശ്മീരില്‍ ആറ് പോലിസുകാരുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സായുധര്‍ തട്ടികൊണ്ടുപോയി

Published : 31st August 2018 | Posted By: sruthi srt

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറ് പോലിസുകാരുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സായുധര്‍  തട്ടിക്കൊണ്ടുപോയി. തെക്കന്‍ കശ്മീരിലെ നിരവധി പോലിസുകാരുടെ വീടുകളില്‍ സായുധര്‍ എത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മേഖലയിലെ സായുഘസംഘടനാ പ്രവര്‍ത്തകരെ പോലിസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇവരുടെ വീടുകളില്‍ വ്യാപക റെയ്ഡും നടത്തി. ഇതിനെതിരെ സായുധസംഘടനകള്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രമാണിതെന്ന് പോലിസ് പറയുന്നു. ഇന്നലെ പുല്‍വാമ ജില്ലയില്‍ നിന്ന് ഇവര്‍ ഒരു പോലിസുകാരനെയും തട്ടികൊണ്ട് പോയിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത ശേഷം വിട്ടയച്ചതായും അധികൃതര്‍ അറിയിച്ചു.

പുല്‍വാമ, അനന്തനാഗ്, കുല്‍ഗാം ജില്ലകളിലെ പോലിസുകാരുടെ കുടുംബങ്ങളെയാണ് തട്ടിക്കൊണ്ടു പോയത്.തട്ടികൊണ്ടുപോയവരില്‍
ശ്രീനഗറിലെ ഒരു പോലിസുകാരന്റെ മകനും മറ്റൊരാളുടെ സഹോദരനും ഉള്‍പ്പെടുന്നു. ഇതില്‍ ഒരു കുടുംബം തങ്ങളുടെ മകനെ വിട്ട് തരണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ മോചനത്തിനായുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss