|    Nov 20 Tue, 2018 10:43 pm
FLASH NEWS
Home   >  National   >  

യുപിയില്‍ വീണ്ടും പേരുമാറ്റം; ഫൈസാബാദ് ഇനി ‘അയോധ്യ’, രാമന്റെ പേരില്‍ വിമാത്താവളം നിര്‍മിക്കുമെന്ന് യോഗി ആദിത്യനാഥ്

Published : 6th November 2018 | Posted By: basheer pamburuthi


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ഥലങ്ങളുടെ പേരുമാറ്റം. ബാബരി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയുടെ പേര് ഇനിമുതല്‍ ‘ അയോധ്യ’ എന്ന് അറിയപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ദീപാവലിയോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് പേരുമാറ്റവും പ്രഖ്യാപനവും. ‘അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റേയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ല. രാമന്റെ പേരില്‍ അയോധ്യയില്‍ വിമാനത്താവളം നിര്‍മിക്കും.
രാമന്റെ പിതാവ് ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഫൈസാബാദ്, അയോധ്യ നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കണമെന്ന് ഈയിടെ മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്ത്യാറും വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് ചരിത്രനഗരമായ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss