|    Dec 10 Mon, 2018 12:49 am
FLASH NEWS
Home   >  News Today   >  

വ്യാജ വാര്‍ത്തകള്‍ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നതായി ഫേസ് ബുക്ക്; നേരിടാന്‍ പ്രത്യേക സംഘം

Published : 13th November 2018 | Posted By: afsal ph


വ്യാജ വാര്‍ത്തകള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍. വ്യാജ വാര്‍ത്തകളെ നേരിടുന്നതിനായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ട്. സഭ്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാല്‍ നിമിഷങ്ങള്‍ക്കകം നീക്കം ചെയ്യും. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ വേഗത്തില്‍ കണ്ടെത്താനും ആധികാരികത സ്ഥിരീകരിക്കാനും പ്രയാസമാണ്. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വാര്‍ത്തയുടെ വസ്തുതകള്‍ പരിശോധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ ന്യൂസ് വക്താവ് ഐറിന്‍ ജെയ് ലിയു പറഞ്ഞു.
ഫേസ്ബുക്കിനെ കൂടാതെ സമൂഹമാധ്യമ രംഗത്തെ വമ്പന്‍മാരായ ട്വിറ്റര്‍, ഗൂഗിള്‍ കമ്പനികളുടെ പ്രതിനിധികളും വ്യാജ വാര്‍ത്തയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നുണ്ട്. എന്നാല്‍ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക പ്രയാസമാണെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
വ്യാജ വാര്‍ത്തകളെ എങ്ങിനെ നിയന്ത്രിക്കുമെന്ന ചോദ്യത്തിന് കൃത്യമായ പരിശീലനത്തിലുടെ പരിഹരിക്കാനാകും എന്നാണ് ഐറിന്‍ ജെയ് ലിയു പറഞ്ഞത്. ഇതിന് വേണ്ടി ഗൂഗിളിന്റെ നേതൃത്വത്തില്‍ പരീശിലന പദ്ധതി രൂപികരിച്ചിട്ടുണ്ട് . ഇതിലൂടെ പ്രാദേശിക ഭാഷയിലടക്കമുള്ള 8000 മാധ്യമ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനാകും. 1000 മാധ്യമ പ്രവര്‍ത്തകരെ നിലവില്‍ ഈ പദ്ധതിയിലൂടെ പരിശീലിപ്പിച്ചു കഴിഞ്ഞെന്നും ഐറിന്‍ ജെയ് ലിയു പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്നില്‍ വ്യാജ പ്രൊഫലുകളാണെന്ന വ്യാപകമായ പരാതി ഉയര്‍ന്നിട്ടും വ്യാജ പ്രൊഫൈലുകള്‍ തടയാന്‍ ഫേസ്ബുക്ക് നടപടിയെടുക്കാത്തത് അവരുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിച്ചു. ലക്ഷക്കണക്കിന് വ്യാജ പ്രൊഫൈലുകളാണ് ഫേസ്ബുക്കിനുള്ളത്. ഇത്തരം വ്യാജ ഫേസ്ബുക്ക ഐഡികളില്‍ നിന്നാണ് വ്യാജ വാര്‍ത്തകളും വര്‍ഗീയ പ്രചരണവും നടക്കുന്നത്. എന്നാല്‍ ഇത്തരം വ്യാജ പ്രൊഫൈലുകളെ നിയന്ത്രിക്കാന്‍ ഫേസ്ബുക്ക് തയ്യാറാവുന്നില്ല. ബിസിനസ് താല്‍പര്യങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡികളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സാമൂഹിക മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും വ്യാപക ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss