|    Nov 21 Wed, 2018 7:26 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധിക്കും

Published : 11th November 2018 | Posted By: sruthi srt

കോഴിക്കോട്: സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധിക്കും. ഓട്ടോചാര്‍ജ് മിനിമം 20ല്‍ നിന്ന് 30ഉം ടാക്‌സി നിരക്ക് നൂറ്റിഅന്‍പത് രൂപയില്‍ നിന്ന് ഇരുനൂറായും ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ. ഇതോടെയാണ് സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധിക്കുമെന്ന് ഉറപ്പായത്.

അതേസമയം, ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കമ്മിഷന്‍ തള്ളി. ഇന്ധനവില അടിക്കടി ഉയരുന്നതിനാല്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതനുസരിച്ച് മിനിമം ഓട്ടോചാര്‍ജ് 20 രൂപയില്‍ നിന്ന് 30 രൂപയാക്കണം. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെ.അതിന്‌ശേഷമുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്ക് പകരം 12 രൂപ വീതം ഈടാക്കാം. 15 രൂപ ആക്കണമെന്നായിരുന്നു മോട്ടോര്‍ തൊഴിലാളി യൂണിയന്റ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss