|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  Kerala   >  

നാലു കിലോ കഞ്ചാവുമായി രണ്ടു പേര്‍ ചാവക്കാട്ട് പിടിയില്‍

Published : 2nd December 2018 | Posted By: afsal ph


ചാവക്കാട്: വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. മലപ്പുറം തിരൂര്‍ കൈമലശേരി കരിമാത്തില്‍ രഞ്ജിത്ത് (44), തിരൂര്‍ പുറത്തൂര്‍ പടിഞ്ഞാറേക്കര കാരാട്ടിന്റെ പുരക്കല്‍ സാദിക്ക് (32) എന്നിവരേയാണ് തൃശൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം പിടികൂടിയത്. ക്രിസ്മസ്-പുതുവല്‍സര വിപണി ലക്ഷ്യമാക്കിയാണ് സംഘം കഞ്ചാവ് കടത്തിയിരുന്നതെന്നും ഇവര്‍ക്ക് കുറ്റിപ്പുറം, തിരൂര്‍ സ്‌റ്റേഷനുകളിലും എക്‌സൈസ് റേഞ്ചിലും കഞ്ചാവ് വില്‍പ്പന കേസുകള്‍ നിലവിലുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു. ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങളില്‍ ചില്ലറ വില്‍പ്പനക്കായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും എക്‌സൈസ് സംഘം പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സംഘം കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ സി അനന്തന്‍, റിന്റോ ജോണ്‍, വി എ ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, എന്‍ യു ഗിരിധരന്‍, ബിബിന്‍ ഭാസ്‌ക്കര്‍, റെനില്‍, സി നിധിന്‍ മാധവന്‍ എന്നിവരുമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss