|    Nov 21 Wed, 2018 1:35 pm
FLASH NEWS
Home   >  National   >  

താജ്മഹല്‍ പള്ളിയില്‍ ദിനേനയുള്ള നമസ്‌കാരത്തിന് വിലക്ക്

Published : 5th November 2018 | Posted By: sruthi srt

അഗ്ര: താജ്മഹലിനു സമീപത്തെ താജ് പള്ളിയില്‍ മുസ്ലിങ്ങള്‍ക്ക് ദിനേനയുള്ള നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. കേന്ദ്ര പുരാവസ്തു വകുപ്പാണ് വിവാദ നീക്കത്തിനു പിന്നില്‍. ഇനി മുതല്‍ നാട്ടുകാര്‍ക്ക് വെള്ളിയാഴ്ചകളില്‍ മാത്രം നമസ്‌കാരത്തിന് പള്ളിയില്‍ പ്രവേശിക്കാമെന്നാണ് വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നത്.

എന്നാല്‍ വിഷയത്തില്‍ കഴിഞ്ഞ ജൂലൈയില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചത്.  പള്ളിയിലെത്തുന്ന വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ഹൗള്‍(ജലസംഭരണി) ആര്‍ക്കിയോളജി ഓഫ് ഇന്ത്യ വകുപ്പ് അധികൃതര്‍ ഞായറാഴ്ച്ച അടച്ചു. നാട്ടുകാരല്ലാത്ത പുറത്തു നിന്നുള്ളവര്‍ക്ക് താജ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം സുപ്രിംകോടതി നേരത്തെ ശരിവച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ദിനേനയുള്ള നമസ്‌ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ഒരു കാരണവുമില്ലാതെയാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് താജ്മഹല്‍ ഇന്‍തിസാമിയ കമ്മിറ്റി പ്രസിഡന്റ് സയിദ് ഇബ്രാഹിം ഹുസൈന്‍ സെയ്ദി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മുസ്ലിം വിരുദ്ധതയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് 12 മുതല്‍ രണ്ടു മണി വരെ ഇവിടെ ജുമുഅ നമസ്‌കാരത്തിനായി ടിക്കറ്റ് എടുക്കാതെ പ്രവേശിക്കാന്‍ കഴിയുന്നത്. അതിനിടെയാണ് ആര്‍ക്കിയോളജി സര്‍വേയുടെ പുതിയ വിലക്ക്.

താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുമായി വരുന്നവര്‍ക്ക് ഇതുവരെ, ഈ ദിവസങ്ങളില്‍ പള്ളി കാണാനും നമസ്‌കാരം നടത്താനും കഴിയുമായിരുന്നു. എന്നാല്‍, ഇന്നലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ നമസ്‌കാരത്തിനു മുമ്പ് ദേഹശുദ്ധി നടത്തുന്നതിനായി പള്ളിയോട് ചേര്‍ന്നു നിര്‍മിച്ച ജലസംഭരണി അടച്ചു. ഇതിനെ തുടര്‍ന്ന്, പള്ളിക്കു പുറത്ത് പലരും നമസ്‌കാരം നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss