Sports

യൂറോ കപ്പ് ലൈനപ്പായി

കോപന്‍ഹേഗന്‍/മാരിബര്‍: അടുത്ത വര്‍ഷം ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്ന ടീമുകളുടെ ലൈനപ്പ് പൂ ര്‍ത്തിയായി. സ്വീഡന്‍, ഉക്രെയ് ന്‍ എന്നിവരാണ് അവസാനമായി യൂറോയ്ക്ക് അര്‍ഹത നേടിയത്. അടുത്ത മാസം 12ന് പാരിസില്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കും.
രണ്ടാംപാദ യോഗ്യത പ്ലേഓഫ് മല്‍സരങ്ങളില്‍ സമനില വഴങ്ങേണ്ടിവന്നെങ്കിലും ആദ്യപാദത്തില്‍ നേടിയ മികച്ച ജയം സ്വീഡന്‍, ഉക്രെയ്ന്‍ എന്നിവരെ മുന്നേറാന്‍ സഹായിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദത്തില്‍ സ്വീഡന്‍ ഡെന്‍മാര്‍ക്കുമായി 2-2ന് പിരിഞ്ഞപ്പോള്‍ ഉക്രെയ്ന്‍ സ്ലൊവേനിയയുമായി 1-1നു സമനില പങ്കിടുകയായിരുന്നു.
ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 2-1നു ജയിച്ച സ്വീഡന്‍ ഇരുപാദങ്ങളിലുമായി 4-3 ന്റെ ത്രസിപ്പിക്കുന്ന ജയമാണ് കൈക്കലാക്കിയത്. ഡെന്‍മാര്‍ക്കിന്റെ മൈതാനത്തു നടന്ന രണ്ടാംപാദത്തില്‍ സ്വീഡന്റെ രണ്ടു ഗോളും സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു. 19, 76 മിനിറ്റുകളിലാണ് താരം നിറയൊഴിച്ചത്.
അവസാന എട്ടു മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഡെന്‍മാര്‍ക്ക് സ്വീഡനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും മൂന്നാം ഗോളിനുള്ള ശ്രമം വിജയിച്ചില്ല. യൂസുഫ് പൗള്‍സനും (82ാം മിനിറ്റ്) യാനിക് വെസ്റ്റര്‍ഗാര്‍ഡുമാണ് (90) ഡെന്‍മാര്‍ക്കിന്റെ സ്‌കോറര്‍മാര്‍.
അതേസമയം, സ്ലൊവേനിയക്കെതിരേ ഇരുപാദങ്ങളിലുമായി 3-1നാണ് ഉക്രെയ്ന്‍ വെന്നിക്കൊടി നാട്ടിയത്. രണ്ടാംപാദത്തില്‍ ബോസ്റ്റന്‍ സെസാറിന്റെ ഗോളി ല്‍ (11ാം മിനിറ്റ്) സ്ലൊവേനിയ മുന്നിലെത്തിയെങ്കിലും ഇഞ്ചുറിടൈമില്‍ ആന്‍ഡ്രി യര്‍മൊലെന്‍ കോ ഉക്രെയ്‌നിന്റെ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it