|    Sep 23 Sun, 2018 3:05 am
FLASH NEWS
Home   >  Kerala   >  

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

Published : 13th August 2018 | Posted By: sruthi srt

തിരുവനന്തപുരം: ഇപി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയും ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയുമുള്ള സിപിഎമ്മിന്റെ പുനസംഘടനയ്ക്ക് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി.

മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന ഇപി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ് നടക്കുന്നത്. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയുടെ അംഗബലം 20 ആകും. ഇതിന് പുറമെ സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കുന്നതിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി.വ്യവസായം, വാണിജ്യം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ജയരാജന് ലഭിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss