|    Aug 19 Sun, 2018 1:43 pm
FLASH NEWS
Home   >  Kerala   >  

എന്‍മകജെയും ബിജെപിക്കു നഷ്ടമായി

Published : 8th August 2018 | Posted By: G.A.G

കാസര്‍കോട് : കാറഡുക്ക പഞ്ചായത്തിനു പിന്നാലെ കാസര്‍കോഡ് ജില്ലയിലെ ഒരു പഞ്ചായത്തില്‍ കൂടി ബിജെപിക്കു ഭരണം നഷ്ടമായി. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി ബിജെപിക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പിന്തുണയോടെ പാസാവുകയായിരുന്നു . പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ യുഡിഎഫ് അംഗമായ വൈ. ശാരദയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഏഴ് അംഗങ്ങളുള്ള ബിജെപിക്കെതിരെ പത്ത് വോട്ടുകള്‍ നേടിയാണ് അവിശ്വാസപ്രമേയം പാസായത്.
ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം ഇതോടെ രണ്ടായി കുറഞ്ഞു . മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ഇനി ബിജെപി ഭരണമുള്ളത്.
യുഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റ് വിതവും എല്‍ഡി എഫിന് മൂന്ന് സീറ്റുമാണുണ്ടായിരുന്നത്. എല്‍ഡിഎഫിലെ രണ്ട് സിപിഎം അംഗങ്ങളും ഒരു സിപിഐ അംഗവുമാണ് യുഡിഎഫിനെ പിന്തുണച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss