|    Nov 14 Wed, 2018 1:32 am
FLASH NEWS
Home   >  Dont Miss   >  

പുഴയില്‍ കുടുങ്ങിയ ആനയെ ഡാമിന്റെ ഷട്ടര്‍ അടച്ചു രക്ഷിച്ചു

Published : 13th August 2018 | Posted By: mtp rafeek

അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ പുഴയില്‍ അകപ്പെട്ട കാട്ടാനയെ ഡാമിന്റെ ഷട്ടറുകള്‍ അടച്ച് രക്ഷിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ചാര്‍പ്പക്കും ഇട്ടാനിയ്ക്കുമിടയില്‍ ആനയെ വനപാലകര്‍ കണ്ടത്. പുഴ മുറിച്ചു കടക്കാനൊരുങ്ങുവേ പെട്ടെന്ന് വെള്ളം കയറിതോടെ ആന ടുവില്‍ കുടുങ്ങുകയായിരുന്നു.

പുഴയില്‍ ഒഴുക്ക് ശക്തമായതിനാല്‍ ഇരുവശങ്ങളിലേക്കും കടക്കാനാകാതെ മധ്യത്തിലെ പാറക്കൂട്ടത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ആനയുടെ നില്‍പ്പ്. കൂടുതല്‍ വെള്ളം വന്നാല്‍ ആന ഒലിച്ചു പോകും.

ഒഴുക്ക് കുറയ്ക്കാതെ ആനയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് പെരിങ്ങല്‍കുത്ത് ഡാം അല്‍പ്പ നേരത്തേക്ക് അടക്കാന്‍ കെഎസ്ഇബി അധികൃതരോട് വനപാലകര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഡാം സേഫ്റ്റി ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് അനുകൂല തീരുമാനമെടുത്തു.

പത്തേ കാലോടെ മൂന്ന് മൂന്നു ഷട്ടറുകളും അടച്ച് പുഴയിലെ ജലനിരപ്പ് താഴ്ത്തി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് പേടിപ്പിച്ച് 11 മണിയോടെ ആനയെ മറുകര കടത്തി. നാല് മണിക്കൂറിനു ശേഷമാണ് വെള്ളം കുറഞ്ഞ പുഴയിലൂടെ ആന മറുകര കടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss