|    Nov 18 Sun, 2018 3:23 pm
FLASH NEWS
Home   >  Kerala   >  

വൈദ്യുതി സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക്

Published : 5th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: രാജ്യത്തെ വൈദ്യുതിമേഖല സമ്പൂര്‍ണ സ്വകാര്യവല്‍കരണത്തിലേക്ക് നീങ്ങുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന വൈദ്യുതി നിയമഭേദഗതി ബില്‍ അവതരിപ്പിക്കുമെന്നാണു സൂചന. പാചകവാതകത്തിലെന്ന പോലെ സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനാണ് നിയമം ശുപാര്‍ശ ചെയ്യുന്നത്. ഇതോടെ വൈദ്യുതി നിരത്തില്‍ വന്‍ വര്‍ധനവുണ്ടാവും. സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതില്‍ കാലതാമസത്തിനു മാത്രമല്ല, ക്രമേണ സബ്‌സിഡി വെട്ടിക്കുറയ്ക്കാനുമാണു നീക്കമെന്ന് വിമര്‍ശനമുയരുന്നുണ്ട്.
പുതിയ ഭേദഗതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വൈദ്യുതിബോര്‍ഡുകള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടിയാവുമെന്നാണു കണക്കുകൂട്ടല്‍. മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍കിട നഗരങ്ങളിലെന്ന പോലെ കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അവസരമൊരുക്കുകയാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss