|    Dec 11 Tue, 2018 2:21 pm
FLASH NEWS
Home   >  Kerala   >  

വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ സാധ്യത

Published : 30th August 2018 | Posted By: sruthi srt

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ സാധ്യത. പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ 820 കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാല് വൈദ്യതി ഉല്‍പാദന കേന്ദ്രങ്ങള്‍ക്കാണ് തകരാര്‍ സംഭവിച്ചത്.

വൈദ്യുതി വിതരണ ശൃംഖലയ്ക്കും നാശം ഉണ്ടായി. ഇത് 350 കോടി രൂപവരും. ഇതിന് പുറമേ വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടതുകൊണ്ട് ഉണ്ടായ വരുമാന നഷ്ടം 470 കോടി രൂപയാണ്.അതേസമയം പ്രളയത്തില്‍ ഓഫാക്കിയ 50 സബ്‌സ്‌റ്റേഷനുകളില്‍ 3 എണ്ണമൊഴികെ എല്ലാം പ്രവര്‍ത്തനം തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss