|    Sep 26 Wed, 2018 1:01 pm
FLASH NEWS
Home   >  Kerala   >  

വൈദ്യുതി വിതരണം മുടങ്ങുമെന്നത് തെറ്റായ പ്രചാരണം

Published : 16th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമാണ് ഈ പ്രചാരണമാണെന്ന് വൈദ്യുതി മന്ത്രി എം എം മണിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.

വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്‌നത്തിലാണ് ജീവനക്കാര്‍.
വെള്ളപ്പൊക്കം മൂലം അപകടമൊഴിവാക്കാന്‍ ഏകദേശം 4000ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.

കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ വി സബ് സ്‌റ്റേഷന്‍, പതിമൂന്ന് 33 കെവി സബ് സ്‌റ്റേഷന്‍, ആറ് വൈദ്യുതി ഉല്പാദന നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

ആയതിനാല്‍ തെറ്റായ വാര്‍ത്താ പ്രചാരണത്തില്‍ കുടുങ്ങരുത്. വൈദ്യുതി നില പുനസ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ വിധ പൊതുജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss