Flash News

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു
X


ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 20നും നടക്കും.

മധ്യപ്രദേശിലും മിസോറാമിലും ഒറ്റ ഘട്ടമായി നവംബര്‍ 28ന് തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളഇല്‍ ഡിസംബര്‍ 7ന് വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എല്ലായിടത്തെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്.
എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ബെല്‍ കമ്പനി നിര്‍മിച്ച ഏറ്റവും പുതിയ മാര്‍ക്ക്3 ഇവിഎം, വിവിപാറ്റ് മെഷീനുകളാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് മോക്ക് പോളിങ് സംഘടിപ്പിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുളള രാഷ്ട്രീയ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യ നീക്കവുമായി മുന്നോട്ട് നീങ്ങുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവിനുള്ള സാധ്യത കൂടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തുറന്നിടുന്നത്.

50 അംഗങ്ങളുള്ള മിസോറാം അസംബ്ലിയുടെ കാലാവധി 2018 ഡിസംബര്‍ 15നും 90 അംഗങ്ങളുള്ള ചത്തീസ്ഗഡ് അസംബ്ലിയുടെ കാലാവധി 2019 ജനുവരി 5നും ആണ് അവസാനിക്കുന്നത്. 230 അംഗങ്ങളുള്ള മധ്യപ്രദേശ് അസംബ്ലിയുടെ കാലാവധി 2019 ജനുവരി 7ന് അവസാനിക്കും. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ സഭയുടെ കാലാവധി 2019 ജനുവരി 20നാണ് അവസാനിക്കുക. തെലങ്കാന അസംബ്ലി കാലാവധി തീരും മുമ്പ് തന്നെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പിരിച്ചുവിട്ടിരുന്നു.
Next Story

RELATED STORIES

Share it