|    Nov 18 Sun, 2018 11:49 pm
FLASH NEWS
Home   >  National   >  

12 മുതല്‍ ഡിസംബര്‍ 7 വരെ എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്

Published : 10th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിനു തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം 12 രാവിലെ 7 മണി മുതല്‍ ഡിസംബര്‍ 7 വൈകുന്നേരം 5.30 വരെ ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ നടത്തുന്നതും അതു പ്രസിദ്ധീകരിക്കുന്നതിനുമാണ് വിലക്ക്. അച്ചടി-ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരസ്യപ്പെടുത്തുന്നത് നിരോധിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് അര മണിക്കൂര്‍ വരെ എക്‌സിറ്റ് പോളുകള്‍ തടഞ്ഞുവയ്ക്കാന്‍ അധികാരമുണ്ട്. അതേസമയം, തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചതു മുതല്‍ എക്‌സിറ്റ് പോളുകള്‍ നിര്‍ബന്ധമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss