|    Dec 15 Sat, 2018 5:33 pm
FLASH NEWS
Home   >  National   >  

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

Published : 22nd November 2018 | Posted By: G.A.G

ന്യൂഡല്‍ഹി : ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വര്‍ഷത്തെ ദേശീയ മാധ്യമ അവാര്‍ഡിന് നവംബര്‍ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അച്ചടി, ഇലക്‌ട്രോണിക് മീഡിയ (ടെലിവിഷന്‍), ഇലക്‌ട്രോണിക് മീഡിയ (റേഡിയോ), ഓണ്‍ലൈന്‍ (ഇന്റര്‍നെറ്റ്)/സോഷ്യല്‍ മീഡിയ എന്നീ നാലു വിഭാഗങ്ങളിലായാണ് അപേക്ഷിക്കാവുന്നത്.

വോട്ടര്‍ പ്രതിനിധ്യം വര്‍ധിപ്പിക്കുന്നതിന് വോട്ടര്‍ വിദ്യാഭ്യാസത്തിനും ബോധവത്കരണത്തിനുമായി മാധ്യമങ്ങളിലൂടെ നടത്തിയ മികച്ച കാമ്പയിനിനാണ് അവാര്‍ഡ് നല്‍കുന്നത്. ഇംഗഌഷ്/ഹിന്ദി ഭാഷകളില്‍ അല്ലാത്ത എന്‍ട്രികള്‍ക്ക് ഇംഗഌഷ് പരിഭാഷ നിര്‍ബന്ധമാണ്. പവന്‍ ദിവാന്‍, അണ്ടര്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍), ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നിര്‍വചന്‍ സദന്‍, അശോകാ റോഡ്, ന്യൂ ഡെല്‍ഹി 110001. എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. വിശദാംശങ്ങള്‍ eci.gov.in ല്‍ ലഭ്യമാണ്. ഇമെയില്‍: media.election.eci@gmail. com, diwaneci@yahoo.co.in. ഫോണ്‍: 01123052133.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss