|    Dec 17 Mon, 2018 12:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍

Published : 21st August 2018 | Posted By: afsal ph

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് സമാപനം. ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് തന്നെയാണ് പെരുന്നാള്‍.
ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ അറഫയില്‍ സംഗമിച്ചത്. ഇന്നലെ രാവിലെ മുതല്‍ ഹാജിമാര്‍ ഉച്ചയോടെ അറഫയില്‍ തമ്പടിച്ചു. ഉച്ചക്ക് മസ്ജിദ് നമിറയില്‍ നടന്ന പ്രഭാഷണത്തോടെയാണ് തീര്‍ഥാടകര്‍ ഒത്തു ചേര്‍ന്ന അറഫ സംഗമത്തിന് തുടക്കമായത്.
ശേഷം ളുഹര്‍ , അസര്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച തീര്‍ത്ഥാടകര്‍, അറഫയിലും റഹ്മ മലയിലും തങ്ങി പാപമോചന പ്രാര്‍ഥനകളോടെ കഴിച്ചു കൂട്ടി. ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യന്‍ ഹാജിമാരാണ് ശുഭ്രവസ്ത്രത്തില്‍ ഇന്നലെ അറഫയിലെത്തിയത്.
പ്രവാചകന്‍ ഇബ്രാഹിമിന്റെയും പത്‌നി ഹാജറയുടേയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളിലാണ് ഇസ്‌ലാമിക സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss