Flash News

എടക്കല്‍ ഗുഹ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു

എടക്കല്‍ ഗുഹ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു
X
കല്‍പ്പറ്റ: പൈതൃക സ്മാരകമായ എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണവിധേയമായി പ്രവേശനം അനുവദിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് അനുമതി നല്‍കിയത്. ഒന്നാം ഗുഹയിലൂടെയുളള പ്രവേശനം ഒഴിവാക്കി ബദല്‍ പാത വഴി നേരിട്ട് ചരിത്ര ലിഖിതമുളള രണ്ടാം ഗുഹയിലേക്കാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക.



തിരക്ക് നിയന്ത്രിക്കാന്‍ 30ല്‍ താഴെയുളള ചെറു സംഘങ്ങളായിട്ടാണ് സന്ദര്‍ശകരെ കടത്തിവിടുക. ഒരു ദിവസം 1920 പേര്‍ക്ക് ഇത് പ്രകാരം ഗുഹാ സന്ദര്‍ശനം നടത്താം. കാലവര്‍ഷത്തേ തുടര്‍ന്ന് ഒന്നാം ഗുഹയുടെ പ്രവേശന കവാടത്തില്‍ പാറ വീണതിനെ തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് എടക്കല്‍ ഗുഹയിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഒന്നാം ഗുഹയിലൂടെയുളള പ്രവേശനം നിര്‍ത്തിവെക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു.
Next Story

RELATED STORIES

Share it