|    Dec 14 Fri, 2018 11:48 am
FLASH NEWS
Home   >  Kerala   >  

ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുമരണം

Published : 8th December 2018 | Posted By: G.A.G

കൊല്ലം: ടാങ്കര്‍ ലോറിയം സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് യുവാക്കള്‍ മരിച്ചു.
നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റണി-അന്നാമ്മ ദമ്പതികളടെ മക്കളായ ഫ്രാന്‍സിസ് അസീസി (സിദ്ദു-21), ജോസ് ആന്റണി (സച്ചിന്‍-19), നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സില്‍വയ്യന്‍-സിംല ദമ്പതികളുടെ മകന്‍ സിജിന്‍ (20) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ രാമന്‍കുളങ്ങരയ്ക്ക് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. മൂന്നാമന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സിജിനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണംതെറ്റി എതിരേ വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സ്‌കൂട്ടര്‍ നിശ്ശേഷം തകര്‍ന്നു. മരിച്ചവര്‍ നീണ്ടകര ഹാര്‍ബറിലെ തൊഴിലാളികളും ഉറ്റ സുഹൃത്തുക്കളുമാണ്.
കൊല്ലം തങ്കശ്ശേരിയില്‍ ഇന്നലെ സമാപിക്കുന്ന പള്ളി തിരുനാള്‍ സ്ഥലത്തേക്ക് സുഹൃത്തുക്കളെ കാണാന്‍ പോകും വഴിയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡ് കയറ്റി പോയ ലോറിയുമായാണ് സ്‌കൂട്ടര്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി നാഗേന്ദ്രനെ കൊല്ലം വെസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തു. ഫ്രാന്‍സിസിന്റെയും ജോസിന്റെയും സഹോദരന്‍ അലക്‌സ് ആന്റണി. സിജി, സിബിജ എന്നിവരാണു സിജിന്റെ സഹോദരങ്ങള്‍. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീടുകളിലെത്തിച്ച മൃതദേഹങ്ങള്‍ നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌കരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss