|    Nov 18 Sun, 2018 2:48 am
FLASH NEWS
Home   >  Kerala   >  

കാറപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു

Published : 4th November 2018 | Posted By: G.A.G

ആലപ്പുഴ : പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് വൈഎംസിഎ പോക്കോട് ലക്ഷ്മി ഹൗസില്‍ ഡോ.പ്രസന്നകുമാറിന്റേയും ശോഭയുടേയും മകള്‍ ഡോ.പാര്‍വ്വതി (25)യാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി സുരേഷ് ബാബുവിന്റെ മകന്‍ നിതിന്‍ ബാബുവിന് പരുക്കേറ്റു.
ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇവര്‍ സഞ്ചരിച്ച കാര്‍ കല്യാണ സംഘം സഞ്ചരിച്ച ബസില്‍ ഇടിച്ചാണ് അപകടം. ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തിയിലാണ് അപകടമുണ്ടായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss