|    Sep 21 Fri, 2018 5:27 am
FLASH NEWS
Home   >  Sports  >  Athletics  >  

ദ്യുതി ചന്ദിന് ഇരട്ട വെള്ളി

Published : 29th August 2018 | Posted By: jaleel mv

ജക്കാര്‍ത്ത: നേരത്തേ 100 മീറ്ററില്‍ വെള്ളി സ്വന്തമാക്കിയ സ്പ്രിന്റ് താരം ദ്യുതി ചാന്ദിന് രണ്ടാം വെള്ളി. 200 മീറ്ററിലാണ് താരം വീണ്ടുമൊരു വെള്ളി ജക്കാര്‍ത്തയില്‍ നിന്ന് ഉയര്‍ത്തിയത്. ബഹ്‌റൈന്റെ നൈജീരിയന്‍ വംശജ ഒഡിയോങ് എഡിഡിയോങിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. ദ്യുതി 23.20 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയപ്പോള്‍ 2.96 സെക്കന്‍ഡാണ് ബഹ്‌റൈന്റെ ഒഡിയോങ് പൂര്‍ത്തിയാക്കാനെടുത്തത്. ചൈനയുടെ വെയ് യോങ്‌ലി(23.20) വെങ്കലവും സ്വന്തമാക്കി. നേരത്തേ സെമി ഫൈനലില്‍ ദ്യുതി ചന്ദ് .01 സെക്കന്‍ഡിന് ഒഡിയോങിനെ പിന്തള്ളി ഒന്നാമതെത്തിയിരുന്നു. ഈ മികവ് താരത്തിന് ഫൈനലില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss