|    Dec 18 Tue, 2018 1:15 am
FLASH NEWS
Home   >  Kerala   >  

മയക്കു മരുന്നു വേട്ട: പ്രതിയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി

Published : 12th November 2018 | Posted By: afsal ph


കൊച്ചി: എക്‌സൈസിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ നിന്നും 503 ആംപ്യൂളുകളും 140 നെട്രോസപാം ഗുളികളും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഗുലാബി(46)നെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വൈകിട്ടോടെ തൃശൂരിലെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. അതിനിടെ ഗുലാബിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നു രണ്ട് എറണാകുളം സ്വദേശികളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചു. ഇവരെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് സിഐ ബി സുരേഷ്‌കുമാര്‍ പറഞ്ഞു. 10ന് രാത്രിയോടെയാണ് എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്. തോപ്പുംപടി പനയപ്പിള്ളിയിലെ ഗോള്‍ഡന്‍ മുക്കില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഗുലാബ് മുമ്പും ആംപ്യൂള്‍ കേസില്‍ പ്രതിയായിട്ടുള്ളയാളാണ്. ഗുലാബ് സ്ഥിരമായി മയക്കുമരുന്നുകള്‍ കുത്തിവെക്കുന്ന വ്യക്തിയാണെന്ന് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss