|    Sep 26 Wed, 2018 1:05 pm
FLASH NEWS
Home   >  Kerala   >  

അഷ്ടമുടി കായലില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു

Published : 25th August 2018 | Posted By: G.A.G

അഞ്ചാലുംമൂട്: വീടിന് സമീപത്തെ കായലില്‍ നിന്ന് രണ്ടര വയസുകാരന്‍ മരിച്ചു. അഷ്ടമുടി ജല റാണി പളളിക്ക് സമീപം വടക്കേ കുറിയില്‍ വീട്ടില്‍ അനില്‍ ഫിലിക്‌സ് പ്രവീണ ദമ്പതികളുടെ മകന്‍ അബിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അഞ്ചാലുംമൂട് പൊലിസ് എത്തി നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കായലില്‍ കണ്ടെത്തിയത്. പൊലീസ് ജീപ്പില്‍ കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന അബിയെ കാണാതായതോടെ ആരോ തട്ടികൊണ്ടു പോവുകയായിരുന്നുവെന്ന് കിംവദന്തി നാടാകെ പടര്‍ന്നതായി അഞ്ചാലുംമൂട് പൊലീസ് പറയുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss