|    Sep 19 Wed, 2018 11:52 pm
FLASH NEWS
Home   >  Kerala   >  

പ്രളയക്കെടുതി : കുടിവെള്ളവുമായി പ്രത്യേക ട്രെയിന്‍ കേരളത്തിലേക്ക്

Published : 17th August 2018 | Posted By: G.A.G

ഈറോഡ് : പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് ഏഴു വാഗണുകളില്‍ സിന്റ്കസ് ടാങ്കുകളില്‍ വെള്ളവുമായി ഈറോഡില്‍ നിന്നു പ്രത്യേക ട്രെയിന്‍ കേരളത്തിലേക്കു തിരിച്ചു. മധുര,തിരുനെല്‍വേലി വഴി തിരുവനന്തപുരത്ത് എത്തിക്കാനാണിത്. ഇതിന് പുറമെ പാറശാല റെയില്‍നീര്‍ പ്ലാന്റില്‍ നിന്നു ഒരു ലക്ഷം മിനറല്‍ വാട്ടര്‍ കുപ്പികള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കും. ഇതിന്റെ ലോഡിങ് ആരംഭിച്ചിട്ടുണ്ട്്്. തമിഴ്‌നാട്ടിലെ പാലൂര്‍ പ്ലാന്റില്‍ നിന്നു കുപ്പിവെള്ളത്തിന്റെ 15,000 ബോക്‌സുകളും കേരളത്തിലേക്ക് അയക്കുന്നുണ്ട്്്്്. ഇവ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലും ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലും കേരളത്തിലേക്ക് കയറ്റി അയക്കുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss