|    Jul 21 Sat, 2018 5:27 am
FLASH NEWS
Home   >  Kerala   >  

ഡോ. ഹാദിയ കേസ്:വനിതാ കമ്മീഷന്‍ ജനങ്ങളെ കബളിപ്പിക്കരുത് -കെ കെ. റൈഹാനത്ത്

Published : 24th September 2017 | Posted By: mi.ptk

തിരുവനന്തപുരം: ഇഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ചതിനെതുടര്‍ന്ന് വിവാഹം റദ്ദ് ചെയ്യെപ്പെട്ട് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന വനിതാ കമ്മീഷന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്.
ഹാദിയക്ക് സുരക്ഷിതത്വം നല്‍കുവാന്‍ കേരള ഹൈക്കോടതി നല്‍കിയ നിര്‍ദേശം ദുരുപയോഗം ചെയ്ത് ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.  ക്രൂരമായ പീഢനങ്ങളാണ് അവര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഇതിനോടകം പലതവണം പുറത്തുവന്നതാണ്. ഹാദിയയെ കാണുന്നതിനോ വിവരങ്ങള്‍ അന്വേഷിക്കുന്നതിനോ കോടതി ആരെയും വിലക്കുന്നില്ല. നിലവില്‍ രാഹുല്‍ ഈശ്വരിനെ പോലുള്ള സംഘ്പരിവാര സഹയാത്രികര്‍ക്ക് ഹാദിയയുടെ വീട് സന്ദര്‍ശിക്കുവാനും ഹാദിയയുമായി സംസാരിക്കാനും ഈ വിധി തടസ്സമല്ല എന്നിരിക്കെ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും എന്ന പ്രഖ്യാപനം വനിതാ കമ്മീഷന്‍ ഹാദിയ വിഷയത്തില്‍ മടിച്ചുനില്‍ക്കുന്നുവെന്ന ആരോപണത്തെ മറികടക്കുന്നതിന് വേണ്ടി മാത്രമാണെന്നും അവര്‍ ആരോപിച്ചു.
മാതാപിതാക്കളോടൊപ്പം പറഞ്ഞുവിടുമ്പോള്‍ ഹാദിയക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നു മാത്രമാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ സംഘ് പരിവാര തീരുമാനമനുസരിച്ചുള്ള ഏകാന്ത തടവും കൊടിയ പീഢനവുമാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഇല്ലാതെ ഇത്തരം തടങ്കല്‍ അസാധ്യമാണ്. ഹാദിയ വിഷയത്തില്‍ ഇടപെടുവാനും യാഥാര്‍ഥ്യം അന്വേഷിക്കുവാനും മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ക്ക് പൂര്‍ണ്ണ അധികാരം ഉണ്ടെന്നിരിക്കെ കോടതിയെ മറയാക്കി ഉത്തരവാദിത്വത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം പിന്മാറുവാനുള്ള ശ്രമം വനിതാ കമ്മീഷന്‍ ഉപേക്ഷിക്കണമെന്നും വനിതാ കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ചെയര്‍ പേഴ്‌സണ്‍ തയ്യാറാവണമെന്നും കെ.കെ. റൈഹാനത്ത് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss