|    Oct 18 Thu, 2018 10:20 am
FLASH NEWS
Home   >  Kerala   >  

ഡോ. ഹാദിയ കേസ്: സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം

Published : 27th September 2017 | Posted By: mi.ptk

തിരുവനന്തപുരം: വിവാഹം റദ്ദാക്കി ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ട ഡോ. ഹാദിയയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പൗരാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. എഴുത്തുകാരി ജെ ദേവിക, വര്‍ഷ ബഷീര്‍, റെനി ഐലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയത്. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വൈദ്യസംഘത്തെ വിടണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
വൈദ്യസംഘത്തെ അയക്കുന്നതില്‍ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയതായി സംഘം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss