|    Jul 21 Sat, 2018 12:07 am
FLASH NEWS
Home   >  Kerala   >  

മതം മാറ്റം വ്യക്തിത്വം അടിയറവ് വക്കലാണ്;ഹാദിയയെ കുരുക്കിട്ട് വലിക്കുന്നു:ജോസഫൈന്‍

Published : 26th September 2017 | Posted By: mi.ptk

തിരുവനന്തപുരം: മതംമാറ്റം വ്യക്തിത്വം അടിയറവ് വക്കലാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വിവാഹത്തിന് വേണ്ടി കേരളത്തിലെ പെണ്‍കുട്ടികള്‍ മതംമാറരുതെന്നും പെണ്‍കുട്ടികള്‍ മാറിചിന്തിയ്ക്കണമെന്നും അവര്‍ പറഞ്ഞു.ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ‘മാധ്യമരംഗത്തെ സ്ത്രീവിരുദ്ധത’ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
ഹാദിയയെ രണ്ടുവശത്തുനിന്നും കുരുക്കിട്ട് വലിക്കുകയാണെന്നും തലാഖിന്റെ ഇരയെക്കുറിച്ചും ഗുര്‍മീത് രാം റഹീമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നതെന്നും ജോസഫൈന്‍ ആരോപിച്ചു.കേസില്‍ കമ്മീഷന്‍ ഹൈക്കോടതിയ്‌ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss