|    Jul 17 Tue, 2018 11:33 am
FLASH NEWS
Home   >  Kerala   >  

ഹാദിയ വിഷയം: പ്രതികരിക്കുന്നില്ല, ഭീഷണിപ്പെടുത്തേണ്ടെന്ന് ജോസഫൈന്‍

Published : 25th September 2017 | Posted By: mi.ptk

മലപ്പുറം: കോടതി ഉത്തരവിന്റെ പേരില്‍ വീട്ടുകാര്‍ അന്യായ തടവിലാക്കിയ ഹാദിയയെ കാണുന്നതിന് സുപ്രിം കോടതിയുടെ അനുമതി തേടിയ വനിതാ കമ്മീഷന്റെ നിലപാടിനെ കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകനോട് ചോദ്യം ചോദിച്ച് ഭീഷണിപ്പെടുത്തേണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനാണ് ഹാദിയ വിഷയത്തില്‍ ഇടപെടുന്നതിന് സുപ്രിം കോടതിയുടെ അനുമതി തേടിയതിനെ കുറിച്ച് ചോദിക്കാന്‍ ഫോണ്‍ ചെയ്തപ്പോള്‍  ഒന്നും പറയാനില്ലെന്ന് തേജസ് പ്രസിനിധിയോട് മറുപടി പറഞ്ഞത്. വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന് വാര്‍ത്ത നല്‍കട്ടെ എന്നു ചോദിച്ചപ്പോള്‍ അങ്ങിനെ കൊടുക്കരുതെന്നായിരുന്നു ജോസഫൈന്റെ മറുപടി. എന്നാല്‍ പിന്നെ എങ്ങിനെ കൊടുക്കണം എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് പറഞ്ഞ് അവര്‍ വീണ്ടും ഒഴിഞ്ഞുമാറി. എങ്കില്‍ താങ്കള്‍ മറുപടി നല്‍കിയില്ല എന്നു വാര്‍ത്ത കൊടുക്കും എന്നു പറഞ്ഞപ്പോഴാണ് ചോദ്യം ചോദിച്ച് ഭീഷണിപ്പെടുത്തേണ്ടെന്ന് അവര്‍ പ്രതികരിച്ചത്. സംഘ്പരിവാര്‍ സഹയാത്രികര്‍ക്ക് ഒരു തടസവുമില്ലാതെ ഹാദിയയെ കാണാന്‍ വീട്ടിന് കാവല്‍ നില്‍ക്കുന്ന പോലിസുകാര്‍ അനുമതി നല്‍കുമ്പോഴാണ് കേരള വനിതാ കമ്മീഷന്‍ ഹാദിയയെ കാണുന്നതിന് സുപ്രിം കോടതിയുടെ അനുമതി തേടുന്നത്. ഇത് ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ ഒഴിഞ്ഞുമാറല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss