|    Nov 19 Mon, 2018 3:20 pm
FLASH NEWS
Home   >  Kerala   >  

വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കരുതെന്ന് സംഘപരിവാരത്തിന്റെ തിട്ടൂരം

Published : 4th November 2018 | Posted By: mtp rafeek

പത്തനംതിട്ട: ചിത്തിരആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്കായി നാളെ വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ വനിത മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര സംഘടനകളുടെ കത്ത്.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ഹിന്ദു ഐക്യവേദി എന്നിവരടങ്ങിയ ശബരിമല കര്‍മ്മ സമിതിയാണ് എഡിറ്റര്‍മാര്‍ക്ക് കത്തെഴുതിയിരിക്കുന്നത്. 10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ റിപ്പോര്‍ട്ടിങ്ങിനായി ശബരിമലയില്‍ എത്തുന്നത് സ്ഥിഗതികള്‍ വഷളാക്കുമെന്ന ഭീഷണിയാണ് കത്തിലുള്ളത്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് യുവതികളെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റം ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ വനിത മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെട്ടിരുന്നു. സംഘപരിവാര പ്രവര്‍ത്തകര്‍ റിപബ്ലിക്ക് ടിവിയുടെ റിപോര്‍ട്ടറുടെ വാഹനം ആക്രമിച്ച് തകര്‍ത്തിരുന്നു.

ചിത്തിരആട്ടത്തിരുനാളിനായി തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് നട അടയ്ക്കുക. അതു കഴിഞ്ഞ് മണ്ഡലകാല പൂജയ്ക്കായി നവംബര്‍ 17 ന് നട വീണ്ടും തുറക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss