|    Nov 21 Wed, 2018 1:01 am
FLASH NEWS
Home   >  Kerala   >  

പിശാചുക്കളുടെ ആശയങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നടിയും: ഡോ. കഫീല്‍ ഖാന്‍

Published : 6th August 2018 | Posted By: afsal ph


കോഴിക്കോട്: രാജ്യത്തിന്റെ മഹത്തായ മതേതര പാരമ്പര്യമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. പിശാചുക്കളുടെ ആശയം തകര്‍ന്നടിഞ്ഞ് ഇന്ത്യയില്‍ മനുഷ്യത്വം പുലരും. കോഴിക്കോട് ഫറൂഖ് കോളജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നത്. പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളാണ് ഗോരഖ് പൂര്‍ മെഡിക്കല്‍ കോളജില്‍ ശ്വാസംമുട്ടി മരിച്ചത്. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട അധികൃതര്‍ നോക്കുകുത്തിയായി. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ച എനിക്കെതിരേ യോഗി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഡ്യുട്ടിയിലുണ്ടായിരുന്ന ദിവസം ഓരോ അരമണിക്കൂറിലും അലമുറയിട്ട് കരയുന്ന അമ്മമാര്‍ക്കിടയില്‍ നിന്ന് പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ. മുഴുവന്‍ അധികാരികളോടും കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ തരാതെ അഴിമതിക്കു കൂട്ടുനിന്നവര്‍ തന്നെ പ്രതിയാക്കി ജയിലിലടക്കുകയായിരുന്നു. തന്റെ സഹോദരനെ ആര്‍എസ്എസ്സുകാര്‍ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു. പിതാവ് മരിച്ചിട്ടു പോലും കരച്ചിലടക്കി പിടിച്ച ഉമ്മ തന്നെ ജയിലിലടച്ചപ്പോള്‍ വാവിട്ടു കരഞ്ഞു. കോടതി കുറ്റവിമുക്തനാക്കിയിട്ടും തന്നെ ജോലിയില്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജയിലിലെ അനുഭവങ്ങള്‍ പുസ്തകമാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss