|    Dec 19 Wed, 2018 12:50 pm
FLASH NEWS
Home   >  National   >  

മോദിയെ പക്ഷി കാഷ്ഠത്തോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

Published : 1st November 2018 | Posted By: afsal ph

 


ദില്ലി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയുടെ കാല്‍ചുവട്ടില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദന. ‘അതെന്താ പക്ഷി കാഷ്ഠമാണോ’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ദിവ്യ ചിത്രം ട്വിറ്ററില്‍ മോദിയുടെ ചിത്രം പങ്കുവച്ചത്. ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്ന ചിത്രങ്ങള്‍ ദിവ്യ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. നേരത്തെ മോദിയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യയ്‌ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്. ഇതിന് പുറമെ മോദിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
ദിവ്യയുടെ ട്വീറ്റിനെതിരെ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ തനിക്കതിരെ ഉയരുന്ന വിമര്‍ശനങ്ങളൊന്നും വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ കാഴ്ച്ചപ്പാടുകള്‍ തന്റേത് മാത്രമാണെന്നും, ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനുള്ള വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss