|    Dec 14 Fri, 2018 8:06 pm
FLASH NEWS
Home   >  National   >  

അംഗപരിമിതരായ വിദ്യാര്‍ഥികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കും

Published : 2nd December 2018 | Posted By: afsal ph


ന്യൂഡല്‍ഹി: അംഗപരിമിതരായ വിദ്യാര്‍ഥികളുടെ പുസ്തകം, യൂണിഫോം, യാത്ര എന്നിവയുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മാനവശേഷി മന്ത്രാലയ സഹമന്ത്രി സത്യപാല്‍ സിങ്. ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അംഗപരിമിതര്‍ക്കായുള്ള 2018ലെ ഹെലന്‍ കെല്ലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 12 ദശലക്ഷം അംഗപരിമിതരില്‍ ഒരു ശതമാനം മാത്രമാണ് സ്‌കൂളില്‍ പോകുന്നത്.
അംഗപരിമിതരായ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 200 രൂപ നല്‍കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ ചുരുങ്ങിയത് അഞ്ചു ശതമാനം അംഗപരിമിതര്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അംഗപരിമിതരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് ഈ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss