|    Dec 17 Mon, 2018 11:19 am
FLASH NEWS
Home   >  News now   >  

എറണാകുളത്തിന് മുകളില്‍ ന്യൂനമര്‍ദം; കനത്ത മഴയ്ക്ക് സാധ്യത

Published : 16th November 2018 | Posted By: mtp rafeek

കൊച്ചി: തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിലേക്ക്. ദുര്‍ബലമായ കാറ്റ് എറണാകുളം ജില്ലയുടെ മുകളില്‍ ന്യൂനമര്‍ദമായി രൂപപ്പെട്ടു. ഇതോടെ അടുത്ത 24 മണിക്കൂര്‍ പ്രദേശത്ത് കനത്ത മഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ അടുത്ത 48 മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത മഴ പെയ്യും. ഇതു പിന്നീട് ലക്ഷദ്വീപിലേക്ക് നീങ്ങും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച വരെ അറബിക്കടലിലും കേരളതീരത്തും ലക്ഷദ്വീപ്, കന്യാകുമാരി ഭാഗത്തും മല്‍സ്യബന്ധനത്തിന് പോവരുത്. ഈ മേഖലയില്‍ മല്‍സ്യബന്ധനത്തിനായി പോയിട്ടുള്ള യാനങ്ങള്‍ അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണമെന്നും അറിയിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss