|    Oct 24 Wed, 2018 11:33 am
FLASH NEWS
Home   >  Kerala   >  

ഡിഎച്ച്ആര്‍എം സ്ഥാപിച്ച ബുദ്ധപ്രതിമ അടിച്ചു തകര്‍ത്തു

Published : 24th August 2018 | Posted By: G.A.G

പത്തനംതിട്ട : കൊടുമണ്‍ ഐക്കരേത്ത് മംഗലം കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഡിഎച്ച്ആര്‍എം ബൗദ്ധാചാര സംസ്ഥാനകേന്ദ്രമായ ബുദ്ധപഗോഡയില്‍ സ്ഥാപിച്ചിരുന്ന ബുദ്ധപ്രതിമ കഴിഞ്ഞ ദിവസം രാത്രി അടിച്ചു തകര്‍ത്തു. സംഭവത്തിന് പി്ന്നില്‍ സിപിഎം ആണെന്ന്് ഡിഎച്ച് ആര്‍ എം ആരോപിച്ചു.2011ല്‍ ഡിഎച്ച്ആര്‍എം സ്ഥാപകന്‍ തത്തു സ്ഥാപിച്ച ബുദ്ധവിഗ്രഹമാണ് തകര്‍ക്കപ്പെട്ടത്്.
സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥപ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടും സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം ആവശ്യപെട്ടുകൊണ്ടും സംഥാനവ്യാപകമായി പ്രതിഷേ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡിഎച്ച്ആര്‍എം ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം അറിയിച്ചു.
പ്രദേശത്ത് തങ്ങളുടെ സംഘടനാ പ്രവര്‍ത്തനം ശക്തമാകുന്നതു മനസിലാക്കി സിപിഎം നിരന്തരംപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന് സെലീന പ്രക്കാനം ആരോപിച്ചു. ഇതിന്റെതുടര്‍ച്ചയായി 582013 പഗോഡ സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയിരുന്ന ബോധിവൃക്ഷം വെട്ടിമാറ്റുകയും ആ സ്ഥാനത്ത് പാര്‍ട്ടിയുടെ കൊടിമരം നാട്ടുകയും രാത്രിയില്‍ കൊടിമരം പിഴുത് പഗോഡയില്‍ കൊണ്ടിട്ട് ഡിഎച്ച്ആര്‍എം ആണ് ഇത് ചെയ്തതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപെട്ട് കൊടുമണ്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് നിലനില്‍ക്കെ ഇടത്തിട്ട കാവുംപാട്ട് അംബലജംഗ്ഷനില്‍ ഇരുമ്പുപൈപ്പില്‍ സ്ഥാപിച്ചിരുന്ന പഗോഡയിലേക്കുള്ള ചൂണ്ടുപലക മുറിച്ചുമാറ്റി ബോര്‍ഡ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച്് കൊടുമണ്‍ പോലീസ്‌റ്റേഷനില്‍ പരാതിപെട്ടിട്ട് നാളിതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. ഐക്കരേത്ത് സ്ഥിതചെയ്യുന്ന ഡിഎച്ച്ആര്‍എം പഠനക്യമ്പ് സെന്ററില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണ്. കഴിഞ്ഞ രാത്രി പത്തുമണിയോട് കൂടി സ്ഥലത്തെ ഡിവൈഎഫ് ഐ പ്രവര്‍ത്തകനായ വിഷ്ണുവും കൂട്ടരും വടിവാളും മാരാകായുധങ്ങളുമായി എത്തി ”നാളെമുതല്‍ ഇവിടെ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ കണ്ടാല്‍ കൈയും കാലും വെട്ടും” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രാത്രിയില്‍ പഗോയിലെ ബുദ്ധപ്രതിമ തകര്‍ക്കുകയായിരുന്നുവെന്ന് സെലീന പറഞ്ഞു.
ഈ മാസം 28ന്് അയ്യന്‍കാളിയുടെ 155ാം ജന്മവാര്‍ഷികദിനത്തില്‍ ചേരല്‍(സമൂഹവിവാഹവും) വരമൊഴി(കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കല്‍) ചെയ്യാന്‍ ഇരിക്കെയാണ് ഇത് ചെയ്തത്. ദലിത് വിഭാഗത്തില്‍ പെട്ട പ്രാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മദ്യവും മയക്കുമരുന്നുകളും നല്‍കി നിരന്തരം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ഇവരെ വകവരുത്തിയിട്ട് അത് ഡിഎച്ച്ആര്‍എം ആണെന്ന് വരുത്തിതീര്‍ത്ത് സംഘടനയെ തകര്‍ക്കുകഎന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നും അവര്‍ ആരോപിച്ചു. പ്രളയദുരന്തം നിലനില്‍ക്കുന്ന ഈ സാഹചര്യത്തിലും ഇത്തരത്തിലുള്ള നീചമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രിയത്തെ കേരളസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് സെലീന പ്രക്കാനം ആവശ്യപ്പെട്ടു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss