|    Sep 25 Tue, 2018 11:23 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണിന് വെള്ളി

Published : 27th August 2018 | Posted By: jaleel mv


ഇന്ന്് നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടുകാരന്‍ ധരുണ്‍ അയ്യാസ്വാമിയാണ് ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ നിന്ന് ഒരു വെള്ളി കൂടി സമ്മാനിച്ചത്. 48.96 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയാണ് താരം വെള്ളി മെഡല്‍ ഓടിയെടുത്തത്. പുതിയ ദേശീയ റെക്കോഡ് കൂടിയാണിത്. താരത്തിന്‍ മികച്ച വ്യക്തിഗത സമയവും കൂടിയാണിത്. ഇതോടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് 49 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും ധരുണ്‍ മാറി.ഖത്തറിന്റെ സാംബ അബ്ദുറഹ്മാന്‍(47.66) ഈ ഇനത്തില്‍ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ ജപ്പാന്റെ അബി തകതോഷി (49.12) വെങ്കലവും സ്വന്തമാക്കി. അവസാന 50 മീറ്റര്‍ വരെ താരം മൂന്നാം സ്ഥാനത്തായിരുന്നു. തുടര്‍ന്ന് മികച്ച കുതിപ്പ് നടത്തിയാണ് വെള്ളി ഉറപ്പിച്ചത്. ഈ ഇനത്തില്‍ മല്‍സരിച്ച ഇന്ത്യയുടെ മറ്റൊരു താരം സന്തോഷ് കുമാര്‍ തമിളരാസന്‍ (49.66) അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റിയോ ഒളിംപിക്‌സില്‍ 4-400 മീറ്ററില്‍ ഇന്ത്യന്‍ ടീമിലംഗമായിരുന്നു ധരുണ്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss