|    Dec 17 Mon, 2018 11:12 am
FLASH NEWS
Home   >  National   >  

ദഭോല്‍കര്‍ വധം പ്രതികള്‍ക്കെതിരേ യുഎപിഎ പ്രകാരം കുറ്റം ചുമത്തി

Published : 13th November 2018 | Posted By: G.A.G

പൂനെ: നരേന്ദ്ര ദഭോല്‍കര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരേ സിബിഐ യുഎപിഎ പ്രകാരം ഭീകരവാദ കുറ്റം ചുമത്തി. യുഎപിഎ 16, 16 വകുപ്പുകള്‍ പ്രകാരമുള്ള ഭീകരപ്രവര്‍ത്തനം, മരണത്തിലേക്ക് നയിക്കുന്ന കൃത്യം എന്നീ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതായി സിബിഐ പൂനെ കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നു. വധശിക്ഷയോ ജീവപര്യന്തമോ പ്രതികള്‍ക്ക് ലഭിക്കാവുന്ന വകുപ്പുകളാണിവ.
2013 ആഗസ്ത് 20നാണ് അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകനായ നരേന്ദ്ര ദഭോല്‍കറെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്.
പൂനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്പി എസ് ആര്‍ സിങാണ് റിപോര്‍ട്ട് സമര്‍പിച്ചത്.
പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം ഫയല്‍ ചെയ്യണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ കാലാവധിക്കകത്ത് കുറ്റപത്രം സമര്‍പിച്ചിട്ടില്ലെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് ഈ കാലാവധി നീട്ടുന്നതിന് അപേക്ഷിക്കാം. ഈ മാസം 18ന് കുറ്റപത്രം സമര്‍പിക്കുമെന്ന് സിബിഐ നേരത്തേ അറിയിച്ചിരുന്നെങ്കിലും കാലാവധി നീട്ടിനല്‍കുന്നതിനായി കോടതിയില്‍ അപേക്ഷ സമര്‍പിച്ചു.
കേസില്‍ ആറു പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ അഞ്ചുപേരെ ഈവര്‍ഷം ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലും ഒരാളെ 2016 ജൂണിലുമായിരുന്നു അറസ്റ്റ് ചെയ്തത്.
ഹിന്ദുത്വ സംഘടന സനാതന്‍ സംന്‍സ്ഥയുടെ പ്രവര്‍ത്തകനും ഇഎന്‍ടി സര്‍ജനുമായ ഡോക്ടര്‍ വീരേന്ദ്ര താവ്‌ദെയെയാണ് 2016 ജൂണില്‍ അറസ്റ്റ് ചെയ്തത്. ദഭോല്‍കറെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഡാലോചനയുടെ ആസൂത്രകനാണ് ഇയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സനാതന്‍ സന്‍സ്ഥയുമായോ, മറ്റൊരു സംഘടനയായ ഹിന്ദു ജനജാഗ്രുതി സമിതിയുമായോ ബന്ധമുള്ളവരാണ് ഈ വര്‍ഷം അറസ്റ്റിലായവര്‍. കേസുമായി ബന്ധപ്പെട്ട് അമോല്‍ കാലെ, അമിത് ദിഗ്വേകര്‍, രാജേഷ് ബാന്‍രെ എന്നീ മറ്റു മൂന്നു പേരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഗൗരി ലങ്കേഷ് വധവുമായും ബന്ധമുള്ളവരാണ് ഇവര്‍ മൂന്നു പേരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss